-->

20.7.17

മലയാളത്തിളക്കം



മാതൃഭാഷയില്‍ പിന്നോക്കം നിന്നിരുന്ന കുട്ടികളെ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുന്ന ശ്രദ്ധേയമായ പദ്ധതി 'മലയാളത്തിളക്കം ' ഈ വര്‍ഷം യു .പി ക്ലാസ്സുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു .കേരളത്തിലെ എല്ലാ കുട്ടികളും മലയാളം പഠിച്ചിരിക്കണമെന്ന ഉറച്ച തീരുമാനത്തോടെ കുട്ടികളില്‍ അക്ഷരബോധം ,വായനാശേഷി,ലേഖന നൈപുണി എന്നിവ വര്‍ധിപ്പിക്കുന്ന മലയാളത്തിളക്കത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു . എസ് .എസ് .എ യിലെ  ബി .ആര്‍.സി  പരിശീലകരും സി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍മാരും ഓരോ പഞ്ചായത്തിലെയും വിദ്യാലയങ്ങളിലെത്തി കുട്ടികളുടെ ഭാഷാ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നു.ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തേണ്ട കുട്ടികളെ കണ്ടെത്തുന്നതിനായുള്ള പ്രീടെസ്റ്റ്‌ മുഴുവന്‍ വിദ്യാലയങ്ങളിലും ജൂലൈ 13, 14  തീയ്യതികളില്‍ നടന്നു.തളിപ്പറമ്പനോര്‍ത്ത് ബി.ആര്‍.സി പരിധിയിലുള്ള മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നുമായി കുട്ടികളെ കണ്ടെത്തി .