-->

Images

img-20161108-wa0013img-20161108-wa0009img-20161108-wa0007img-20161108-wa0005img-20161108-wa0004img-20161108-wa0003img-20161108-wa0002img-20161106-wa0003img-20161106-wa0002img-20161106-wa0000img-20161112-wa0001img-20161112-wa0005img-20161112-wa0008img-20161112-wa0012img20161112112526img-20161114-wa0000img-20161114-wa0007img-20161114-wa0031

....

2017-18 അക്കാദമിക വര്‍ഷത്തെ വിദ്യാരംഗം സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് 2018 മാര്‍ച്ച് 25 ന് മുന്‍പായി ബി ആര്‍ സി യില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു

20.2.18

EDUFEST 2018


                    തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ ' എന്റെ സ്കൂള്‍' സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ  ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ വാര്‍ഷിക കൂടിച്ചേരലാണ് എഡ്യുഫെസ്റ്റ്  2018 . മണ്ഡലത്തിലെ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ അധ്യാപകരും പി .ടി .എ , മദര്‍ പി .ടി .എ പ്രസിഡന്റുമാരും ജനപ്രതിനിധികളും  വിദ്യാഭ്യാസ  ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു . മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ 2017-18 വര്‍ഷത്തെ അക്കാദമിക മികവുകള്‍ പ്രദര്‍ശിപ്പിക്കുകയും പങ്കുവെക്കുകയുമാണ്  എഡ്യുഫെസ്റ്റില്‍ ചെയ്തത്.

       ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി .രവീന്ദ്രനാഥ് ,ശ്രീ .ജെയിംസ്‌ മാത്യു എം .എല്‍.എ ,എസ് .സി .ഇ .ആര്‍ .ടി ഡയറക്ടര്‍ ഡോ .ജെ .പ്രസാദ്‌ ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി. ഇ .ഒ  ശ്രീമതി . പി .കെ ജയശ്രീ ഐ .എ .എസ് , കോ-ഓര്‍ഡിനേറ്റര്‍ സി.രാമകൃഷ്ണന്‍, എച്ച് .എസ് .എസ് ജോയിന്റ്  ഡയറക്ടര്‍ ശ്രീ .പി പി .പ്രകാശന്‍, എസ്.എസ് .എ സ്റ്റേറ്റ് കണ്‍സല്‍ട്ടന്റ് ഡോ.ടി.പി കലാധരന്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രശസ്തര്‍  വിദ്യാഭ്യാസസംഗമത്തിലെ വിശിഷ്ടാഥിതികളായി പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കി . 25 വിദ്യാലയങ്ങളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു .
     
ആദരം 
          ഈ വര്‍ഷം  മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍നിന്നും  റിട്ടയര്‍ ആകുന്ന ' എന്റെ സ്കൂള്‍'  പദ്ധതിയുടെ  വിജയശില്പികളായ അധ്യാപകരെ ആദരിച്ചു .