-->

10.4.19

IEDC RESOURCE ROOM

തളിപ്പറമ്പ നോര്‍ത്ത്  ബി.ആര്‍.സി യില്‍ ചങ്ങാതിക്കൂട്ടം പരിപാടിയുടെ തുടര്‍ച്ചയായി  കിടപ്പിലായ വിദ്യാര്‍ത്ഥികളുടെ കിടപ്പുമുറി റിസോഴ്സ്  റൂമുകളായി സജ്ജീകരിക്കുന്നതിന്റെ ഉദ്ഘാടനം  വിളക്കന്നൂരിലെ അഞ്ജു മോള്‍ മാത്യുവിന്റെ വീട്ടില്‍ വെച്ച് വാര്‍ഡ്‌ മെമ്പര്‍ സുരേഷ്  ഇ.കെ യുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. എസ്.പി. രമേശന്‍ നിര്‍വഹിച്ചു. 

കൂടാതെ ജി.എച്ച്.എസ് തടിക്കടവിലെ റാഫിദ, എച്ച്.എഫ്.എല്‍.പി.എസ്  നെല്ലിപ്പാറയിലെ സതീര്‍ത്ഥ് വി.എ, ജി.എച്ച്.എസ് രയരോം സ്കൂളിലെ അല്‍ഫോന്‍സ ജോര്‍ജ്ജ്  എന്നിവരുടെ വീടുകളിലും റിസോഴ്സ് റൂമുകള്‍ സജ്ജീകരിച്ചു.